1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Astrologer Anthukkadu

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Pocso
തൃശൂർ:  രോഗം മാറ്റാനുള്ള പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ഗവ. സ്‌കൂളിനടുത്ത് താമസിക്കുന്ന ഒറ്റപ്പാലം എസ്.ആര്‍.കെ. നഗര്‍ പാലയ്ക്കപ്പറമ്പില്‍ യൂസഫലി(45)യാണ് അറസ്റ്റിലായത്.
 
അന്തിക്കാടിനടുത്തുള്ള പഴുവിലില്‍ അറബിക് ജ്യോതിഷം നടത്തിയിരുന്ന ഇയാള്‍ തൃശ്ശൂരുള്ള യുവതിയെ ദോഷം മാറ്റാനുള്ള പൂജക്കിടെ ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെ തുടർന്ന് അന്തിക്കാട് പോലീസാണ് പ്രതിയെ പോക്സോ വകുപ്പ് ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തത്.
 
അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ രീതിയിൽ ഇയാൾ പല സ്ഥലങ്ങളിലും ഇത്തരം പൂജകൾ നടത്തി പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.
അടുത്ത ലേഖനം
യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ