പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (15:55 IST)
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുവല്ലൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്‌കൂളില്‍ സമരം നടത്തി. ദിവസങ്ങള്‍ക്ക് മുന്‍പാണ് കല്ലക്കുറിച്ചിയിലെ സ്വകാര്യ സ്‌കൂളിലെ പെണ്‍കുട്ടിയും ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്.

ഇന്ന് സ്‌കൂളില്‍ പോയശേഷം പെണ്‍കുട്ടി തിരിച്ച് ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹോസ്റ്റല്‍ മാനേജ് മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റല്‍ ജീവനക്കാര്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :