അംഗൻവാടി അധ്യാപിക അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ

ഇന്ന് രാവിലെ ഏഴുമണിക്ക് തിരുവല്ല കുറ്റപ്പുഴ മാറ്റമുക്ക് അംഗൻവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

എ കെ ജെ അയ്യർ| Last Updated: ഞായര്‍, 24 ജൂലൈ 2022 (14:07 IST)
തിരുവല്ല: അംഗൻവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് കുറ്റപ്പുഴ മാറ്റമുക്ക് അംഗൻവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

രാവിലെ ആറ് മണിയോടെ ഭർത്താവ് ശശിക്ക് ചായ ഉണ്ടാക്കാനായി അടുക്കളയിൽ പോയ ഇവരെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ശശി അടുക്കളയിൽ പോയി നോക്കിയപ്പോഴാണ് ഇവരെ ലക്ഷത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുവീട്ടിലും അറിയിച്ചു.

ബന്ധുക്കൾ മഹിളാമണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് രോഗബാധ ഉണ്ടായിരുന്നു. തുടർന്ന് ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോലീസിന്റെ നിഗമനത്തിൽ ഇത് ആത്മഹത്യ ആവാമെന്നാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :