മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (10:47 IST)
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ പിജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഓവര്‍ഡോസായി മരുന്ന് കഴിച്ചാണ് മരിച്ചത്. കോളേജ് ഹോസ്റ്റലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഇന്‍ഡോസ് സബ് ഇന്‍സ്‌പെക്ടര്‍ മനീഷ ധരണിയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :