അനുബന്ധ വാര്‍ത്തകള്‍
- വിട്ടുകൊടുക്കാതെ തമിഴ്‌നാട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും
- കരുതൽ ഡോസായി അതേ വാക്സിൻ: നഗരങ്ങളിൽ പടരുന്നത് ഒമിക്രോൺ,കേരളമുൾപ്പടെ 8 സംസ്ഥാനങ്ങളിൽ ആശങ്ക
- സംസ്ഥാനത്ത് 4801 പേർക്ക് കൊവിഡ്, 29 മരണം
- ധനകാര്യ ഓഹരികളിൽ കുതിപ്പ്: സെൻസെക്സ് വീണ്ടും 60,000 കടന്നു, നിഫ്റ്റി 17,900
- കൊവിഡ് 28 ജില്ലകളില്‍ ഗുരുതരം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിന് മുകളില്‍
സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
ഇതിൽ 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിൽ 30 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.