പ്‌ളസ് ടു ബാച്ചിനായി കോഴചോദിച്ചു: ഫസല്‍ ഗഫൂര്‍

പ്‌ളസ് ടു,കോഴ, ഫസല്‍ ഗഫൂര്‍
കോഴിക്കോട്| VISHNU.NL| Last Modified വെള്ളി, 25 ജൂലൈ 2014 (14:14 IST)
സ്‌കൂളുകളില്‍ പുതിയ പ്‌ളസ് ടു ബാച്ച് അനുവദിക്കാനായി ഭരണകക്ഷിയില്‍ പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കൊണ്ട് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്ത് ഹയര്‍ സെക്കന്‍‌ഡറി വിഷയത്തില്‍ പുതിയ വിവാദം രൂപപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പ്‌ളസ് ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. സുതാര്യമായല്ല കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.

ആവശ്യപ്പെട്ട കാര്യം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും കോഴ ആവശ്യപ്പെട്ടതിനെതിരെ എംഇഎസ് നിയമനടപടി സ്വീകരിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :