സീറ്റിനു കോഴ; കുമാരസ്വാമി കുടുങ്ങി

കര്‍ണ്ണാടക,കുമാരസ്വാമി,കോഴ
ബാംഗളൂര്‍| VISHNU.N.L| Last Updated: തിങ്കള്‍, 7 ജൂലൈ 2014 (18:34 IST)
എം‌എല്‍‌സി സീറ്റിന് കോഴവാങ്ങിയ ജനതാ ദള്‍ സെക്കുലര്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയെ സ്വകാര്യ ചാനല്‍ കുടുക്കി. ലെജിസ്ലേറ്റീവ് കൌണ്‍സിലിലേക്ക് സീറ്റ് കൊടുക്കാന്‍ 20 കോടി കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ സി ഡി കര്‍ണാടകയിലെ പ്രാദേശിക ചാനലാണ് പുറത്തു വിട്ടത്.

എംഎല്‍സി സീറ്റ് ആവശ്യപ്പെട്ടു സമീപിച്ച വിജുഗൌഡ പാട്ടീലിന്റെ അനുയായികളോട് കൈക്കൂലി ആവശ്യപ്പെടുന്നതായാണ് സി ഡിയിലുള്ളത്. ഓരോ എം എല്‍ എ മാരും 1 കോടി രൂപ വീതം ആവശ്യപ്പെടുന്നു എന്നും കുമാരസ്വാമി ഓഡിയോയില്‍ പറയുന്നുണ്ട്.

എന്നാല്‍ സംഭവത്തേ പറ്റി കുമാരസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ണ്ണാടകയിലെ എല്ലാ പാര്‍ട്ടികളും ഇതു ചെട്ടുന്നുണ്ടെന്ന് കുമാരസ്വാമി പറഞ്ഞതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരു ചെയ്താലും തെറ്റ് തെറ്റു തന്നെയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ രംഗത്തു വന്നിട്ടുണ്ട്. വാജ് പേയി സര്‍ക്കാരിന്റെ കാലത്ത് എം എല്‍ സി തെരഞ്ഞെടുപ്പ് അഴിമതി വിമുക്തമാക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :