പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ്: പോർട്ടൽ പണിമുടക്കി, ഫലം അറിയാനോ തിരുത്തൽ വരുത്താനോ കഴിയാതെ വിദ്യാർഥികൾ

അഭിറാം മനോഹർ| Last Modified ശനി, 30 ജൂലൈ 2022 (10:51 IST)
പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഇന്നലെ പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ അലോട്ട്മെൻ്റ് പരിശോധിക്കാനാവാതെ വിദ്യാർഥികൾ. പോർട്ടലിൽ ട്രാഫിക് കൂടിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

ട്രയൽ അലോട്ട്മെൻ്റ് പരിശോധിച്ച് തിരുത്തലുകൾ വരുത്താനും ഓപ്ഷനുകളിൽ മാറ്റം വരുത്താനം ഞായറാഴ്ച 5 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പോർട്ടൽ പ്രവർത്തിക്കാത്തതിനാൽ ആദ്യത്തെ ദിവസം വേണ്ട തിരുത്തലുകൾ വരുത്താൻ വിദ്യാർഥികൾക്കായിട്ടില്ല. ഇനി രണ്ട് ദിവസം മാത്രമാണ് ഓപ്ഷൻ തിരുത്താൻ സമയമുള്ളത്. ഇതിനായി സമയം നീട്ടി നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :