അഭിറാം മനോഹർ|
Last Modified വെള്ളി, 29 ജൂലൈ 2022 (15:15 IST)
ലോട്ടറിയിലൂടെ കോടികൾ നേടിയിട്ടും ജീവിതത്തിൽ സാമ്പത്തിക ഭദ്രത നേടാനാവാതെ പോയ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പണം ഏറെ ലഭിച്ചാലും പണം കൃത്യമായി വിനിയോഗിക്കാാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. ഇപ്പോഴിതാ ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഭാഗ്യശാലികൾക്ക് ബോധവത്കരണം നൽകാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടാവുക. ഓണം ബംബർ വിജയിക്കാവും ആദ്യമായി ഇത്തരത്തിൽ ക്ലാസ് സംഘടിപ്പിക്കുക. നിക്ഷേപ പദ്ധതികൾ, നികുതികൾ എന്നിവയിൽ അവഗാഹം നൽകാനായിരിക്കും ക്ലാസ്.
വലിയ തുക ഭാഗ്യമായി ലഭിച്ചിട്ടും പലരും സാമ്പത്തിക ഭദ്രത നേടാത്തത് പണം സുരക്ഷിതമായി ഉപയോഗിക്കാനോ നിക്ഷേപം നടത്താനോ അറിവില്ലാത്തത് മൂലമാണ്. അതിനാൽ ഈ ഘട്ടത്തിൽ വിജയികൾക്ക് നിർദേശം നൽകി പണം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.