അഞ്ചു വർഷത്തിനകം 67,000 തൊഴിലവസരങ്ങൾ, 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് ഒരുക്കുമെന്ന് മുഖ്യമന്ത്രി

ഇൻഫോപാർക്ക് ഫേസ് 2വിൽ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിറാം മനോഹർ| Last Modified ശനി, 30 ജൂലൈ 2022 (10:03 IST)
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐടി മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 63 ലക്ഷം ചതുരശ്രയടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻഫോപാർക്ക് ഫേസ് 2വിൽ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 മുതലുള്ള കാലയളവിൽ സംസ്ഥാനത്ത് 46 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഐടി സ്പേസും 45,869 തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളിൽ ഒന്നാണ് ഐടി. ശാന്തമായ സാമൂഹികാന്തരീക്ഷവും ഇന്നത വിദ്യാഭ്യാസവും ഐടി മേഖലയ്ക്ക് കേരളത്തെ അനുകൂലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :