സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 29 ജൂലൈ 2022 (15:36 IST)
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കർണാടക- തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം സജീവമാക്കുന്നത്. സംസ്ഥാനത്ത് ഓഗസ്റ്റ് 1,2 തീയതികളിൽ കനത്ത ലഭിച്ചേക്കും.

തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്തുടനീളം ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ കനത്ത മഴയെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :