വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലഫോണ്‍ സംഭാഷണം നടത്തി

ശ്രീനു എസ്| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2020 (23:11 IST)
കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

വിമാനാപകടത്തിന്റെ തീവ്രത കൂടുതലെന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിമാനത്തിലുള്ള എല്ലാ യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :