പ്ലാച്ചി‌മട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാകുന്നു, നിർമാണം പുരോഗമിക്കുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 26 മെയ് 2021 (12:46 IST)
പ്ലാച്ചിമറ്റയിലെ കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകൾ അടക്കമുള്ള സജ്ജീകരണങ്ങൾ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 600 പേർക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് കെയർ സെന്റർ നിർമാണം.

150 ഓക്‌സിജൻ ബെഡുകളടക്കം അറുനൂറോളം കിടക്കകളാണ് ഒരുക്കുന്നത്. ഓക്‌സിജൻ വിതരണത്തിനുള്ള ക്രമീകരണം, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് കൊവിഡ് കെയർ സെന്ററുകൾ ഒരുങ്ങുന്നത്.ആശുപത്രി നിർമാണത്തിന്റെ പകുതി ചെലവും കൊക്കക്കോള കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :