ഇതുവരെ നഷ്ടം ആയിരം കോടി: ലോക്ക്‌ഡൗൺ കഴിഞ്ഞതും ഔട്ട്‌ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബെവ്കോ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 മെയ് 2021 (12:32 IST)
കഴിഞ്ഞയുടൻ തന്നെ ഔട്ട്ലറ്റുകൾ തുറക്കാൻ സമ്മതിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. നിലവിൽ ആയിരം കോടിയ്ക്ക് മുകളിലാണ് നഷ്ടം. ഇനിയും അടഞ്ഞു കിടന്നാൽ നഷ്ടം പെരുകുമെന്നും ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. കൂടാതെ ശമ്പളം, കട വാടക എന്നിവയ്ക്ക് സർക്കാർ സഹായം വേണ്ടി വരുമെന്നും ബെവ്‌കോ അറിയിച്ചു.

അതേസമയം വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. മദ്യത്തിന്റെ ഹോം ഡെലിവറിയെ പറ്റി ഒരു തവണ ആലോചിച്ചെങ്കിലും അത് പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :