സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

ശ്രീനു എസ്| Last Updated: ബുധന്‍, 26 മെയ് 2021 (15:57 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 400രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായി. ഗ്രാമിന് 4610 രൂപയാണ് വില. ഈ മാസം ആദ്യം സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. ഈമാസം ഇതുവരെ സ്വര്‍ണത്തിന് 1,440 രൂപയാണ് വര്‍ധിച്ചത്.

ഡോളറിന്റെ മൂല്യം ഇടിഞ്ഞതും പണപ്പെരുപ്പവുമാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :