ഭരണവിരുദ്ധ വികാരമില്ല; യുഡിഎഫിന് വമ്പിച്ച വിജയ സാധ്യത: കുഞ്ഞാലികുട്ടി

പികെ കുഞ്ഞാലികുട്ടി , യുഡിഎഫ് , പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ , കോണ്‍ഗ്രസ്
മലപ്പുറം| jibiin| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (08:30 IST)
കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് മന്ത്രി പികെ കുഞ്ഞാലികുട്ടി. യുഡിഎഫിന് വമ്പിച്ച വിജയ സാധ്യതയാണുള്ളത്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ജനങ്ങൾ വികസനത്തിന് വോട്ടു ചെയ്യുമെന്നും പാണക്കാട്ടെ ബൂത്തില്‍ വോട്ട് ചെയ്തശേഷം മന്ത്രി പറഞ്ഞു.

കേരളത്തില്‍ എവിടെയും ഭരണ വിരുദ്ധ വികാരമില്ല. അതിനാല്‍ തന്നെ യുഡിഎഫിന്റെ വിജയം മികച്ചതായിരിക്കും.
മലപ്പുറത്തെ തർക്കങ്ങളൊന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലായിടത്തും വിജയ പ്രതീക്ഷയാണെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. വോട്ടു ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പോളിംഗ് ശതമാനം കൂടുന്നത് യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :