പാലക്കാട്|
jibin|
Last Modified തിങ്കള്‍, 2 നവംബര്‍ 2015 (12:13 IST)
സിപിഎമ്മിനെയും ബിജെപിയേയും വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം ജനങ്ങളില്‍ നിന്ന് അവരെ അകറ്റിയിരിക്കുകയാണ്. ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ കേരളം അംഗീകരിക്കില്ല. നിഷേധാത്മക സമീപനമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനായി അവര്‍ കണ്ടെത്തിയ പുതിയൊരു ആയുധമാണ് നായ്കുരണപൊടി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒന്നരക്കിലോ നായ്കുരണപൊടിയാണ് പൊലീസ് കണ്ടെത്തിയത്. വര്‍ഗീയ അജണ്ടകള്‍ ആയുധമാക്കുന്ന ബിജെപിയെ ഒരിക്കലും കേരളം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാരുണ്യ ലോട്ടറി പോലുള്ള പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍. ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ മികച്ചതാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലിശ്ശേരിയില്‍
സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്‍, എംഎല്‍.എമാരായ വിടി ബല്‍റാം, സിപി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.