ഓണപ്പരീക്ഷ മാറ്റിവെക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: അബ്ദുറബ്ബ്

പാഠപുസ്‌തക അച്ചടി , ഓണപ്പരീക്ഷ , അബ്ദുറബ്ബ് , സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (10:36 IST)
പാഠപുസ്‌തക വിതരണത്തിലെ വീഴ്‌ചകള്‍ ഉണ്ടായെങ്കിലും നീട്ടി വെക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. സ്കൂളുകളിൽ പാഠപുസ്തകവിതരണം വൈകുന്നതിനെ തുടർന്ന് ഓണപ്പരീക്ഷ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ ചർച്ച നടത്തിയിരുന്നു. 13 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതുവരെ പൂർത്തിയായെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

പാഠപുസ്തക വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി സഭയിൽ പ്രതിപക്ഷ ബഹളം നടത്തുകയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്‌തിരുന്നു. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്‌തു.


പാഠപുസ്തക വിതരണ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യൂ ടി തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ഗൈഡുകൾ ഇറക്കുന്ന കമ്പനികളെ സഹായിക്കാനാണ് പാഠപുസ്തകവിതരണം വൈകിക്കുന്നതെന്ന് മാത്യൂ ടി തോമസ് പറഞ്ഞു. അതേസമയം, ജൂലൈ 20ഓടെ 44 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് സഭയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :