അബ്ദുറബ്ബ് വിളക്ക് കൊളുത്താന്‍ വിസമ്മതിച്ചു; മമ്മൂട്ടി പൊട്ടിത്തെറിച്ചു

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 20 ജൂണ്‍ 2015 (14:57 IST)
നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ സിനിമാ താരം മമ്മൂട്ടി ശക്തമായി വിമര്‍ശിച്ചു. തിരുവനന്തപുരത്ത്‌ നടന്ന പി.എന്‍. പണിക്കര്‍ അനുസ്‌മരണ ചടങ്ങിലാണ് സംഭവം നടന്നത്. ദ്‌ഘാടന ചടങ്ങില്‍ നിലവിളക്കിന്റെ ഒരു തിരികൊളുത്തിയ ശേഷം ദീപം മന്ത്രിക്ക്‌ കൈമാറി. എന്നാല്‍ തിരി കൊളുത്താന്‍ മന്ത്രി വിസമ്മതിച്ചു. ഇതേ തുടര്‍ന്ന്‌ വേദിയില്‍ വച്ചു തന്നെ മമ്മൂട്ടി പ്രതികരിക്കുകയായിരുന്നു.

താനൊരു മുസ്ലീമാണ്‌. നോമ്പ്‌ എടുക്കാറുണ്ട്‌. മുസ്ലീം മതാചാരപ്രകാരമാണ്‌ താന്‍ ജീവിക്കുന്നത്‌. പല ചടങ്ങുകളിലും താന്‍ നിലവിളക്ക്‌ കൊളുത്താറുണ്ടെന്നും അത്‌ മതവുമായി ബന്ധപ്പെട്ടതല്ല എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്‌.
മുസ്ലീംലീഗ്‌ ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവ്‌ പിജെ കുര്യനും മമ്മൂട്ടിയെ പിന്തുണച്ചാണ്‌ സംസാരിച്ചത്‌. യോഗയും നിലവിളക്ക്‌ തെളിയിക്കുന്നതുമൊന്നും മതാചാരത്തിന്റെ ഭാഗമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :