മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ രണ്ട് റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക്

തിരുവന്തപുരം:| Last Updated: ബുധന്‍, 20 മെയ് 2015 (13:22 IST)
സംസ്ഥാനത്തെ എഞ്ചിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശി ഹിബ ഹുസൈനാസിനാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാംറാങ്ക് . എറണാകുളം സ്വദേശി മറിയം റാഫിയയ്ക്കാണു രണ്ടാം റാങ്ക്. കൊല്ലം സ്വദേശി അജീഷ് സാബു മൂന്നാം റാങ്ക് നേടി. എസ് സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ് ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്കിനര്‍ഹരായി.

മെഡിക്കല്‍ പ്രവേശനത്തിന് 75858 പേര്‍ യോഗ്യത നേടിയപ്പോള്‍ എഞ്ചിനീയറിംഗിന് 85829 പേര്‍ യോഗ്യത നേടി. മെഡിക്കല്‍ വിഭാഗത്തില്‍ 1,07,380 വിദ്യാര്‍ഥികളും എഞ്ചിനിയറിംഗില്‍ 11,6111 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ് പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കു കൂടി ചേര്‍ത്ത ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :