അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
- കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു
- Kerala Weather Live Updates, Rain Warning, Dams Water Level: പുതിയ ന്യൂനമര്‍ദം, വടക്കന്‍ ജില്ലകളില്‍ മഴ ശക്തം, ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു
- പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം
- പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ട്
വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട: 71.50 ലക്ഷം പിടികൂടി
വളാഞ്ചേരിയില്‍ നടത്തിയ വാഹന പരിശോധനയില്‍ പോലീസ് അനധികൃതമായി കൊണ്ടുപോയ 71.50 ലക്ഷം രൂപ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി പോലീസ് ഇത്രയധികം തുക പിടിച്ചെടുത്തത്.
കെ.എല്‍ 51 യു എന്ന മിനി ഗുഡ്സ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡ്, സീറ്റിന്റെ അടിവശം എന്നിവിടങ്ങളിലായാണ് പണം ഒളിപ്പിച്ചുവച്ചത്.
ഇതിനൊപ്പം വാഹനം ഓടിച്ച ഷംസുദീന്‍ (42), സഹായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു തവണയാണ് മലപ്പുറത്ത് നിന്ന് വന്‍തോതിലുള്ള കുഴല്‍പ്പണ വേട്ട നടന്നത്. ഒന്നര മാസത്തിനുള്ളില്‍ പത്ത് കോടി രൂപയിലധികം കുഴല്‍പ്പണം ആണ് വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.