പോക്‌സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

എ.കെ.ജെ.അയ്യര്‍| Last Modified തിങ്കള്‍, 4 ജൂലൈ 2022 (16:11 IST)

പോക്‌സോ കേസിലെ പ്രതിയായ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം കൊച്ചാഞ്ഞിലിമൂട്ടില്‍ ഗോപിക ഭവനില്‍ കണ്ണന്‍ എന്ന ശരത് ആണ് പിടിയിലായത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചാണ് ഇയാള്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം അറിഞ്ഞ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ശരത്തിനെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത ശരത്തിനെ തെളിവെടുപ്പും വൈദ്യ പരിശോധനയും നടത്തി. തുടര്‍ന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :