നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 20 മെയ് 2021 (07:51 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഉച്ചകഴിഞ്ഞ് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍.
സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് പ്രാട്ടോക്കോള്‍ അനുസരിച്ച് പരിമിതപ്പെടുത്തി നടത്താന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. പരമാവധി ആളെ കുറച്ച് ചടങ്ങ് നടത്തണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം. സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് മെയ് ആറാം തീയതിയിലെയും പതിനാലാം തീയതിയിലേയും സര്‍ക്കാര്‍ ഉത്തരവുകളിലെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും മറ്റ് വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്ന് കോടതി പറഞ്ഞു.