അനുബന്ധ വാര്‍ത്തകള്‍
- അറിയിപ്പ്: നിര്‍ത്തിവെച്ച റേഷന്‍ വിതരണം ഇന്നുമുതല്‍ തുടരും
- കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു, കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്ക
- പാവറട്ടി തിരുന്നാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
- മെയ് രണ്ടുവരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഞായറാഴ്ച എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Pinarayi Vijayan: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം തടഞ്ഞ് കേന്ദ്രം
Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. മേയ് ഏഴിനാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവും പി.എ.മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.