പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (11:57 IST)
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനിടെ മാലിന്യ കുഴിയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശി നസീർ ( 23 വയസ്സ്) ആണ് മരിച്ചത്.

കഴിഞ്ഞ ഒരു ദിവസമായി നസീറിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഉടലിന്റെ ഭാഗങ്ങളും ഭാഗങ്ങളും കാൽപാദത്തിന്റെ അസ്ഥിയുമാണ് തിരച്ചിലിൽ കണ്ടെത്തിയത്. തലയോട്ടി കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനം കഴിഞ്ഞ ദിവസം വൈകീട്ട് വരെ നടന്നെങ്കിലും നസീറിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പോലീസിൻറെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് മൃതദേഹവശിഷ്ടങ്ങൾ ലഭിച്ചത്.രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :