വിവരാവകാശ നിയമം ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല: മുഖ്യമന്ത്രി

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 25 ജനുവരി 2017 (11:49 IST)
വിവരാവകാശ നിയമം ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാരണവശാലും നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും എതിർ പ്രചാരണങ്ങൾ ശരിയല്ലെന്നും സംസ്ഥാനത്തെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചു പരാമർശിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്ന സിപിഐക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. മുൻസർക്കാരിനെ പോലെയാണ് ഇടതുസർക്കാരെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇത് ഒരിക്കലും ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനു ചുമതലപ്പെട്ടവര്‍ മറിച്ചു നിലപാടെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :