കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും, നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം: പിണറായി വിജയൻ

കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും, നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം: പിണറായി വിജയൻ

Rijisha M.| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (08:19 IST)
മണ്ഡലകാലത്ത് ശബരിമലയിലേക്കെത്തുന്ന സ്‌ത്രീകളേ തടയാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പുകൾ മറികടന്നുകൊണ്ടാണ് എല്ലാകാലത്തും നവോത്ഥാനം ഉണ്ടായത്. എൽ ഡി എഫ് വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശത്തിന്‍റെ പേരിൽ ചിലർ പ്രഖ്യാപനങ്ങൾ നടത്തുന്നതു കാണുന്നുണ്ട്. പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ല, മറിച്ചു ശക്തമായ നടപടിയാണ്. അതുണ്ടാകുക തന്നെ ചെയ്യുമെന്ന് പിണറായി വ്യക്തമാക്കി. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും, ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു.

'ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലായിരുന്നവർ അതിനു ശ്രമിച്ചപ്പോൾ തടഞ്ഞു. മാറുമറയ്ക്കാൻ അവസരമില്ലാതിരുന്നവർ മാറുമറച്ചപ്പോൾ തടഞ്ഞു. ഋതുമതിപോലുമാകാത്ത കുട്ടികൾ പ്രായമായവർ കല്ല്യാണം കഴിച്ചു. എല്ലാ സമൂഹങ്ങളിലും ഇത്തരം ദുരാചാരങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം എതിരായി പുരോഗമനപരമായ ആശയങ്ങളും നിലവിൽ വന്നു. അത്തരം ആശയങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം ഈ സർക്കാരും തുടരും.'

‘കുറച്ചുപേര്‍ ഒരിടത്ത് കൂടി എന്തെങ്കിലും കാണിച്ചാല്‍ നമുക്കൊന്നും സംഭവിക്കില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്. മാധ്യമപ്രവര്‍ത്തകര്‍ ഇത്രമാത്രം ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെട്ട സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്ര ഭീകരമായ ആക്രമണമാണ് ശബരിമലയില്‍ നടന്നത്. ആർ എസ് എസ് പ്രത്യേക പരിശീലനം നല്‍കിയ ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെതിരെയാണ് ഇവരുടെ സമരം. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ഈ ​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​ളോട് സഹകരിക്കുന്ന ആത്മഹത്യാപരമായ നിലപാടാണ് ​​​​കോണ്‍ഗ്രസിന്‍റേതെന്ന് പിണറായി കുറ്റപ്പെടുത്തി.

കലാപം സൃഷ്‌ടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഈ പ്രതിഷേധക്കാർക്ക് ഉള്ളത്. ഒരു സമരനേതാവ് പരസ്യമായി പറഞ്ഞല്ലോ, ചോര വീഴ്ത്താനുള്ള സംഘങ്ങളെ തയ്യാറാക്കിയിരുന്നുവെന്ന്. ഇത് ശബരിമലയെ സംരക്ഷിക്കാനുള്ള നീക്കമാണോ? തകര്‍ക്കാനുള്ള നീക്കമാണ്. ആ നീക്കത്തിനൊപ്പം വിശ്വാസികള്‍ക്ക് നില്‍ക്കാനാകുമോ? സര്‍ക്കാര്‍ എന്തു ചെയ്യണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്? എന്തിനാണ്, ആരോടാണിവരുടെ സമരം. ഈ സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ നിലപാടിലൂടെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പോലും വിഷയത്തില്‍ ഇടപെടാത്തതെ'ന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കീഴ്പ്പള്ളി സ്വദേശി ശരത് എന്ന മുഹമ്മദ് ഷാ ആണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ ...

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര
കേരളത്തിലെ ജനസംഖ്യയുടെ പാതിയും സ്ത്രീകളായിട്ടും അവര്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ന്യൂമോണിയ ബാധയെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ...