ശബരിമല സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിൽ

ശബരിമല സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിൽ

Rijisha M.| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (08:06 IST)
മണ്ഡല-മകര വിളക്ക് സീസണോടനുബന്ധിച്ച് സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി. പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയിൽ വരുന്നത്.

ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്ററാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. ഇതാദ്യമായാണ് ഇങ്ങനെയുള്ളൊരു പ്രഖ്യാപനം വരുന്നത്.

നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം ഉണ്ടായിരിക്കുക. ഈ പ്രദേശം എപ്പോഴും പൊലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. ഇങ്ങനെ പ്രത്യേക സുരക്ഷാ മേഖലയാകുന്നതോടെ പൊലീസിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :