ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും ഉയർത്തി

Sumeesh| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (13:18 IST)
ഇടുക്കി അണക്കെട്ടിൽ മൂന്നു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ക്രമാതീതമയി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാലാമത്തെ കൂടി ഉയർത്തി വൃഷ്ടി പെദേശത്ത് ലഭിക്കുന്ന മഴയുടെ അളവിൽ കുറവില്ലാത്തതിനാൽ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും ഉയർത്താൻ തീരുമാനിച്ചത്.

നേരത്തെ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തി ജലം കൂടുതൽ പുറത്തുവിട്ടിരുന്നു. ഇതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോയിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. അവസാനം ലഭിച്ച റീഡിങ് അനുസരിച്ച് 2401.50 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്.

ട്രയൽ റൺ നടത്തിയിട്ടും അർധരാത്രിയായപ്പോൾ 2400.38 അടിയായി ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ജലനിരപ്പ് 2401 അടിയായി ഉയർന്നതോടെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കാൻ ധാരണയായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :