1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi escort vehicles Accident

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; കൂട്ടിയിടിച്ചത് അഞ്ചുവാഹനങ്ങള്‍

police
police
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വാമനപുരത്ത് വച്ചാണ് അപകടം നടന്നത്. അകമ്പടി വാഹനങ്ങള്‍ ഉള്‍പ്പെടെ അഞ്ചു വാഹനമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് 15 മിനിറ്റോളം റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.
 
സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡ് ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോള്‍ പിന്നാലെ വേഗത്തില്‍ വന്ന വാഹനം ബ്രേക്ക് ചവിട്ടുകയായിരുന്നു. ശേഷം പുറകെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിന്നിലും ഇടിച്ചു. അതേസമയം മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഉത്സവങ്ങളെ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്റേത്, കോണ്‍ഗ്രസ് അതിനൊപ്പം നില്‍ക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി