Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (18:41 IST)
സിപിഎമ്മില്‍ സെക്രട്ടറിമാര്‍ക്ക് മൂന്ന് ടേമില്‍ കൂടുതല്‍ അനുവദിക്കേണ്ടന്ന് തീരുമാനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്‌ഥാന സെക്രട്ടറി വരെയുള്ളവര്‍ക്ക് മൂന്ന് ടേം നിര്‍ബന്ധമാക്കും.
ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്‌ഥാന സമ്മേളനത്തോടെ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറുമെന്ന് ഉറപ്പായി. നേരത്തെ മൂന്ന് ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാര്‍ക്ക് ആവശ്യമെങ്കില്‍ ഇളവ് നല്‍കാമെന്ന വ്യവസ്‌ഥ ഒഴിവാക്കി.
ആലപ്പുഴയില്‍ സിപിഎം നേതൃത്വത്തില്‍ നടത്തിയ മാലിന്യ നിര്‍മ്മാര്‍ജന പരിപാടികള്‍ സംസ്‌ഥാന വ്യാപകമായി നടപ്പിലാക്കാനും സംസ്‌ഥാന സമിതി തുരുമാനിച്ചു.