കോട്ടയം|
Last Updated:
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (10:51 IST)
കോട്ടയം വാകത്താനത്ത് മലയാളം സംസാരിച്ച കുട്ടികളെ സ്കൂളില്‍ നിന്നും ഇറക്കി വിട്ടു. വാകത്താനം ഗ്രിഗോറിയന്‍സ് സെന്‍ട്രല്‍ സ്‌കൂളില്‍ ചൊവ്വാഴ്‌ചയാണ് സംഭവം.
സ്‌ക്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ മലയാളം സംസാരിച്ച കുട്ടികളെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും പിറ്റേന്ന് ക്ലാസില്‍ കയറണമെങ്കില്‍ 250 രൂപ പിഴയൊടുക്കണമെന്നും നിര്‍ദേശിച്ചു. പിറ്റേന്ന് മാതൃകാ പരീക്ഷ നടക്കുന്നതിനാല്‍ പിഴ കൈവശം ഇല്ലാതിരുന്നിട്ടും കുട്ടികള്‍ സ്‌കൂളിലെത്തി.
എന്നാല്‍, പിഴയൊടുക്കാതെ കയറിയ കുട്ടികളെ പരീക്ഷ എഴുതിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിനിടെ വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പിഴയൊടുക്കിയതിന് ശേഷമാണ് കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ വിഷയം ഏറ്റെടുത്ത സ്‌ഥലത്തെ സിപിഎം പ്രവര്‍ത്തര്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായെത്തി.
തുടര്‍ന്ന് പൊലീസ് സ്‌ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികള്‍ സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ മലയാളം സംസാരിച്ചാല്‍ നടപടിയെടുക്കുമെന്നാണ് സ്കൂളിലെ ചട്ടമെന്നാണ് അധികൃതരുടെ ഭാഷ്യം.