കണ്ണൂര്‍|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:58 IST)
കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ ധനഞ്ജയനെ അന്വേഷണസംഘം ചോദ്യം ചെയ്തു. തലശേരിയിലെ ക്യാമ്പ് ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.
സിപിഎം പാട്യം ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്നും മറ്റു നേതാക്കളുടെ അറിവോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് സംശയിക്കുന്നു. ഇതാണ് പ്രാദേശിക പാര്‍ട്ടിനേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വഴിമാറാന്‍ കാരണം. കൂടുതല്‍ പാര്‍ട്ടി ഭാരവാഹികളെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
അന്വേഷണസംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും ധനഞ്ജയന്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള പ്രാദേശികനേതാക്കള്‍ എവിടെയെന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂര്‍ നീണ്ടു. ധനഞ്ജയനെ വീണ്ടും ചോദ്യം ചെയ്യും.