ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവം: അറസ്റ്റിലായവരെ വിട്ടയച്ചതു ഒത്തുകളിയുടെ ഭാഗമെന്ന് പിണറായി

തലശേരി| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (12:44 IST)
തലശേരി നങ്ങാറത്തുപീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആർ എസ് എസും പോലീസും ഒത്തു കളിച്ചുവെന്ന ആരോപണവുമായി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്. ഫേസ്‌ബുക്ക്‌ പോസ്റ്റിലാണു പിണറായി ആര്‍എസ്‌എസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്‌.

ഗുരുദേവന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരെ വിട്ടയച്ചതു പോലീസും ആര്‍എസ്‌എസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്‌. അക്രമികളെ പിടികൂടി ജയിലില്‍ അടയ്ക്കുന്നതിനു പകരം പോലീസ്‌ ആര്‍എസ്‌സുമായി ചേര്‍ന്ന്‌ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ശ്രീനാരായണ ദർശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാൻ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകർത്ത് ആർ എസ് എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് . ആർ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നത്‌ . ഈ കാപട്യം ജനങൾക്ക് മുന്നിൽ തുറന്നു കാണിക്കേണ്ടതുണ്ട് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :