വയനാട്|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (16:21 IST)
വയനാട്ടില്‍ നിന്ന് സ്ഥലംമാറ്റിയതിനെതിരെ എസ് പി അജീത ബീഗത്തിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. സ്ഥലം മാറ്റം ഉത്തരവുകളില്‍ അസ്വസ്ഥയാണെന്ന് അജിതാ ബീഗം ഫേസ്ബുക്കില്‍ കുറിച്ചു. കീഴടങ്ങില്ലെന്ന തീരുമാനമാണ് തന്‍റെ ശക്തിയെന്നും അജീത ബീഗം ഫേസ്ബുക്കില്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.
അജീതാബീഗത്തെ പൊടുന്നനെ സ്ഥലംമാറ്റിയതിനുപിന്നില്‍ ഭരണകക്ഷിയിലെ രാഷ്ട്രീയക്കാരുടെ സ്വാധീനമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് സ്ഥലംമാറ്റത്തിനു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.