തിരുവനന്തപുരം|
JOYS JOY|
Last Updated:
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:43 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്ക് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.
വി എസിനെ ചരിത്രം പഠിപ്പിക്കാന്‍ ചില സമുദായ നേതാക്കള്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വി എസിനെയോ തന്നെയോ ചീത്ത പറഞ്ഞാല്‍ അത് എസ് എന്‍ ഡി പി ചെയ്യുന്നതിനുള്ള ന്യായീകരണമാകില്ലെന്നും പിണറായി വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിനെ ഒരു സമുദായത്തിന്റെ ഗുരുവാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശ്രീനാരായണ ധര്‍മ്മം പാലിക്കേണ്ടവര്‍ അത് ചെയ്യാതിരുന്നാല്‍ വിമര്‍ശനം സ്വാഭാവികമാണെന്നും പിണറായി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.