ദാമ്പത്യബന്ധം സുരക്ഷിതമാക്കണോ ? എങ്കില്‍ പങ്കാളിയെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കണം

Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (17:45 IST)
ദാമ്പത്യബന്ധം ജീവിതാവസാനം വരെ കൊണ്ടു പോകണമെന്നു ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ പങ്കാളിയെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കുന്നത് ഉപകരിക്കും. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിലേഷന്‍ഷിപ് ഉപദേഷ്ടാവായ ഇയാന്‍ കെര്‍നറാണ് ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ദാമ്പത്യബന്ധത്തിൽ വിള്ളലുണ്ടാകുവാനുള്ള പ്രധാന കാരണവും സോഷ്യൽ മീഡിയയാണെന്നും അതിനാൽ ദാമ്പത്യബന്ധത്തിന്റെ ഭദ്രതയ്ക്കു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തന്നെ പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.

പ്യൂറിസെര്‍ച്ച് സെന്റര്‍ (Pew Research Center) നടത്തിയ പഠനമനുസരിച്ച് ഒരുമിച്ചു കഴിയുന്ന 25 ശതമാനത്തോളം വിവാഹിതര്‍ തങ്ങളുടെ പങ്കാളിക്കു സന്ദേശമയയ്ക്കുന്നു. 25 ശതമാനം ആളുകള്‍ തങ്ങളുടെ പങ്കാളി കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതായി പരാതിപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. എട്ടു ശതമാനത്തോളം ആള്‍ക്കാര്‍ പങ്കാളി അനാവശ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി പരസ്പരം കലഹിക്കുന്നെന്നും കണ്ടെത്തി. ദിവസവും അല്‍പ സമയത്തേക്കെങ്കിലും സോഷ്യല്‍മീഡിയയോടു അകലം പാലിക്കുന്നതു തീര്‍ച്ചയായും പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വളര്‍ത്തുമെന്നു കെര്‍നര്‍ പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :