ഓട്ടോയുമായി കൂട്ടിയിടിച്ച് ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വെഞ്ഞാറമൂട്| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (13:55 IST)
ലോറിയെ മറുകടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു പരിക്കേറ്റ് ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. വെമ്പായം മഞ്ചാടിമൂട് നിഹാരത്തില്‍ രാജേഷ് എന്ന 23 കാരനാണു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.

ലോറിയെ ഓവര്‍ടേക്ക് ചെയ്ത രാജേഷ് ഓട്ടോയില്‍ ഇടിച്ചു ലോറിക്കടിയില്‍ പെട്ടു. എന്നാല്‍ രാജേഷ് ലോറിയിലെ ആക്സിലിന്‍റെ കൊളുത്തില്‍ പെടുകയായിരുന്നു. എന്നാല്‍ ഇതറിയാതെ ലോറി രാജേഷിനെയും കൊണ്ട് ഒരു കിലോമീറ്ററോളം മുന്നോട്ടുപോയി.

സംഭവം കണ്ട നാട്ടുകാരാണു പിന്നീട് ലോറിയെ തടഞ്ഞ് രാജേഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ഗുരുതരമായി പരിക്കേറ്റ രാജേഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയുമായി കൂട്ടിയിടിച്ചതിനാല്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റ് ആശുപത്രിയിലാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :