ഫോട്ടോയെടുത്ത് ഭീഷണി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

രാമപുരം| Last Modified ചൊവ്വ, 13 മെയ് 2014 (16:41 IST)
മൊബൈലില്‍ ഫോട്ടോയെടുത്ത് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ചെയ്തു. മേതിരി ഇളങ്കാവുമറ്റത്തില്‍ രാജന്റെ മകള്‍ രേഷ്മയെയാണ് (17) ആത്മഹത്യ ചെയ്തത്.

സമീപവാസിയായ യുവാവ് പ്രേമം നടിച്ച് ഫോട്ടോ പകര്‍ത്തുകയും പിന്നീട് നിരന്തരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. രേഷ്മയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഒരു വര്‍ഷം മുമ്പാണ് പകര്‍ത്തിയത്.

ഫോട്ടോ കാണിച്ചുള്ള ശല്യം സഹിക്കാതായപ്പോള്‍
പെണ്‍കുട്ടി മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. വീട്ടുകാര്‍ പൊലീസിനു പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :