തൃശൂര്‍|
jibin|
Last Modified ബുധന്‍, 7 മെയ് 2014 (15:52 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് മഴ ഭീഷണി. പൂരത്തിന് മുന്നോടിയായി നടക്കുന്ന സാമ്പിള്‍ വെടിക്കെട്ട് ഇന്നാണ്. എന്നാല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയാണ് പൂര പ്രേമികളെ നിരാശയിലാഴ്ത്തിയത്.
സന്ധ്യക്ക് ഏഴിന് പാറമേക്കാവ് വിഭാഗവും തുടര്‍ന്ന് തിരുവമ്പാടിയുമാണ് സാമ്പിള്‍ വെടിക്കെട്ടിന് തീകൊളുത്തുക. കൂടാതെ വെള്ളിയാഴ്ച നടക്കുന്ന വെടിക്കെട്ടിനും മഴ വില്ലനായേക്കും.
പാറമേക്കാവ് തിരുവമ്പാടി വിഭാഗത്തിന്റെ ഒരു മണിക്കൂര്‍ വീതമാണ് കരിമരുന്ന് പ്രയോഗം. ഇതു കൂടാതെ മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലും പൂര പ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.