1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. mullaperiyar dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ഭീഷണിയില്ല; ജസ്റ്റിസ്‌ കെടി തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ഭീഷണിയില്ലെന്ന്‌ ജസ്റ്റിസ്‌ കെടി തോമസ്‌. അണക്കെട്ട്‌ മൂന്ന്‌ ഘട്ടങ്ങളായി ശാക്തീകരിച്ചതാണ്‌. അതിനാല്‍ ഡാമിന്റെ ബലത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല.

എന്നാല്‍ ജലനിരപ്പ്‌ ഉയര്‍ത്തുന്നതില്‍ താന്‍ എതിരായിരുന്നുവെന്ന്‌ കെ.ടി തോമസ്‌ പറഞ്ഞു. ഇക്കാര്യം ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ വിയോജനക്കുറുപ്പ്‌ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ അഭിഭാഷകര്‍ ഇത്‌ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കേരളത്തിന്റെ വാ‍ദങ്ങളുടെ മുനയൊടിഞ്ഞതിനു കാരണം ഉന്നതാധികാര സമിതിയില്‍ കെടി തോമസ് എടുത്ത നിലപാടുകള്‍ മൂലമാണെന്ന ആരോപണമുയര്‍ന്നിരുന്നു.
About Writer
VISHNU.NL