പുതുവര്‍ഷം: ഞായറാഴ്ച രാത്രി എട്ട് മുതല്‍ പെട്രോള്‍ പമ്പുകള്‍ പ്രവൃത്തിക്കില്ല

രേണുക വേണു| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (17:22 IST)

ഡിസംബര്‍ 31 ഞായറാഴ്ച രാത്രി എട്ട് മുതല്‍ 2024 ജനുവരി ഒന്ന് രാവിലെ ആറ് വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവൃത്തിക്കില്ല. പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്നാണ് തീരുമാനം. ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മാര്‍ച്ച് 10 മുതല്‍ രാത്രി പത്ത് വരെ മാത്രമേ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവൃത്തിക്കൂ എന്നും ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :