പേഴ്സണല്‍ സ്റ്റാഫ്: വിഎസ് നിര്‍ദ്ദേശിച്ചവരുടെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തി; വി എസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നേതൃത്വം

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ വിഎസിന്റെ നിര്‍ദ്ദേശം തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (10:15 IST)
ഭരണപരിഷ്‌കാര കമ്മീഷനില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ വി എസ് നല്കിയ പേരുകളില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തിരുത്ത്. അഡീഷണല്‍ പി എ ആയി വിശ്വസ്തന്‍ ആയ വി കെ ശശിധരനെ നിയമിക്കാന്‍ വി എസ് നിര്‍ദ്ദേശം നല്‌കിയിരുന്നു. കൂടാതെ, പേഴ്സണല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെ നിയമിക്കണമെന്നും ശുപാര്‍ശ നല്കിയിരുന്നു. എന്നാല്‍, വി എസിന്റെ ഈ രണ്ടു ശുപാര്‍ശകളും സെക്രട്ടേറിയറ്റ് യോഗം തള്ളുകയായിരുന്നു.

പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കാനും ധാരണയായി. 2006ല്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും വി എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു വി കെ ശശിധരന്‍. എന്നാല്‍, വിഭാഗീയത ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നു തന്നെ ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. യു ഡി എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

20 പേരുടെ പട്ടികയാണ് വി എസ് നല്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :