സ്വാശ്രയ പ്രവേശനം: അപേക്ഷകര്‍ക്ക് ഇന്നുകൂടി സമയം അനുവദിച്ചു

സ്വാശ്രയപ്രവേശനം: അപേക്ഷകര്‍ക്ക് ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു

തിരുവനന്തപുരം| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (09:42 IST)
സ്വാശ്രയ പ്രവേശനത്തിന് അപേക്ഷകള്‍ ഇന്നുകൂടി സമര്‍പ്പിക്കാം. ജെയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒട്ടുമിക്ക സ്വാശ്രയ മെഡിക്കല്‍ കോളജുകളും അപേക്ഷകര്‍ക്ക് ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. കോളജുകള്‍ അവരുടെ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് മാറ്റം വരുത്തി.

നാലു കോളജുകള്‍ ഒഴികെ മറ്റ് കോളജുകളെല്ലാം സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായി ധാരണയാകാന്‍ വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ചൊവ്വാഴ്ച വരെ സമയം നല്കാന്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :