1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Last date to apply MBBS self finance

സ്വാശ്രയ എംബിബിഎസിന് അപേക്ഷിക്കാനുള്ള തിയതി സെപ്‌തംബര്‍ ഒമ്പതു വരെ

സ്വാശ്രയ എം ബി ബി എസിന് അപേക്ഷിക്കാനുള്ള അവസാന തിയതി

എം ബി ബി എസ്
സ്വാശ്രയ എം ബി  ബി എസിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജയിംസ് കമ്മിറ്റിയാണ് തിയതി നീട്ടിയത്. ഇതനുസരിച്ച് സെപ്തംബര്‍ ഒമ്പതു വരെ സ്വാശ്രയ എം ബി ബി എസിന് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശന തിയതി നീട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് എം ബി ബി എസിന് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്.
 
മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി പുനക്രമീകരിച്ചു. അപേക്ഷിക്കാന്‍ അവസരം നല്കുന്നില്ലെന്ന രക്ഷിതാക്കളുടെ വ്യാപക പരാതികളെ തുടര്‍ന്ന് ആയിരുന്നു ജയിംസ് കമ്മിറ്റിയുടെ നടപടി.
 
അടുത്ത ലേഖനം
ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; നാടന്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണമെന്ന് ഓഫിസ് ജീവനക്കാര്‍