തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (16:25 IST)
ഭരണപരിഷ്കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കത്ത് നല്‍കി. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ കമ്മീഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വി എസ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് നല്‍കണമെന്നും ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തിലും താങ്കള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം അതിനു ഘടക വിരുദ്ധമാണെന്നും വി എസ് പറയുന്നു.
കാര്യങ്ങള്‍ കമ്മീഷനെ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യം അറിയിച്ച സെക്രട്ടേറിയറ്റ് അനക്സിന് പകരം ഐഎംജിയിലാണ് ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് അനുവദിച്ചിരിക്കുന്നത്. സപ്തംബര്‍ ഒന്നിന് എടുത്ത ഈ സപ്തംബര്‍ അഞ്ചിന് വൈകിട്ടാണ് തീരുമാനം തന്നെ അറിയച്ചത്. തന്നേയും കമ്മീഷനേയും സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.