എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:42 IST)
പാലക്കാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാള്‍ തട്ടിക്കൊണ്ടു പോയ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. കണ്ണൂര്‍ പാനൂര്‍ സ്വദേശി രാജീവ് (46), പാലക്കാട് അകത്തേത്തറ കുന്ന്കാട് രതീഷ് (44) എന്നിവരാണ് കേസ് അന്വേഷിക്കുന്ന ഹേമാംബിക നഗര്‍ പോലീസ് വലയിലായത്.
കഴിഞ്ഞ പതിനാറാം തീയതി മകളെകാണാനില്ലെന്ന് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ വേലൂര്‍ സ്വദേശി അന്തോണി എന്ന ഇരുപത്തൊന്നുകാരനെ പെണ്‍കുട്ടിക്കൊപ്പം പോലീസ് പിടികൂടി.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി കുട്ടിയുടെ വീട്ടിനടുത്തെത്തുകയും തുടര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
നാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് മറ്റു രണ്ട് പേര് തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പിടിയിലായ രതീഷ് പാലക്കാട്ടെ സഹകരണ സൊസൈറ്റിയിലെ രാജീവ് പാലക്കാട്ടെ ധോണി ഫാമിലും ജോലി ചെയ്യുന്നു. ഹേമാംബിക നഗര്‍ പോലീസ് സി.ഐ
ജോണ്‍സണും
സംഘവുമാണ് പ്രതികളെ പിടികൂടിയത്.