പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

രേണുക വേണു| Last Modified ചൊവ്വ, 25 ജൂലൈ 2023 (14:47 IST)

ശക്തമായ മഴയെ തുടര്‍ന്നുള്ള നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിലെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ രാവിലെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രണ്ട് ഷട്ടറുകള്‍ നാലടി തുറന്നാണ് പുറത്തേക്ക് വെള്ളം ഒഴുക്കികളയുന്നത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെയാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :