നാലു വര്‍ഷ ബിരുദ കോഴ്സുകളുടെ ആദ്യ വര്‍ഷ ബാച്ചിന് അടുത്ത അധ്യയന വര്‍ഷം തുടക്കം കുറിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 25 ജൂലൈ 2023 (12:59 IST)
നാലു വര്‍ഷ ബിരുദ കോഴ്സുകളുടെ ആദ്യ വര്‍ഷ ബാച്ചിനാണ് അടുത്ത അധ്യയന വര്‍ഷം തുടക്കം കുറിക്കുന്നതെന്നും നിലവിലെ ബിരുദ ബാച്ചുകള്‍ക്ക് മൂന്നു വര്‍ഷ രീതിയില്‍ തന്നെ കോഴ്സ് പൂര്‍ത്തിയാക്കാമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാമനിലയത്തില്‍ നടന്ന കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക- പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

നാലു വര്‍ഷ ബിരുദ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ നടപടിക്രമങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാതൃകാ നിര്‍ദ്ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കും. സര്‍വകലാശാലകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവ നടപ്പിലാക്കാന്‍ അവസരം നല്‍കും. നാലു വര്‍ഷ ബിരുദ സംവിധാനം നിലവില്‍ വരുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഘടനയിലും സ്വഭാവത്തിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :