അനുബന്ധ വാര്‍ത്തകള്‍
- വിഷക്കായ കഴിച്ച വിവരം ഡോക്ടറോടോ വീട്ടുകാരോടോ പറഞ്ഞില്ല; ആലപ്പുഴയില്‍ 14 കാരി മരിച്ചു
- വരുന്ന മൂന്നുമണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
- ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
- 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍
- കനത്ത മഴ: നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ബംഗാള്‍ ഉൾക്കടലിലെ ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ തീവ്രമാകും, കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമഴ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു. വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളിലും കച്ചിന് മുകളിലും ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.